കോ​​​​ഴി​​​​ക്കോ​​​​ട്: ആ​​​​റു​​​​വ​​​​ര്‍​ഷം മു​​​​ന്‍​പ് എ​​​​ല​​​​ത്തൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​ കെ.​​​​ടി.​ വി​​​​ജി​​​​ലി​​​​നെ സ​​​​രോ​​​​വ​​​​രം ത​​​​ണ്ണീ​​​​ര്‍​ത്ത​​​​ട​​​​ത്തി​​​​ല്‍ കെ​​​​ട്ടി​​​​ത്താ​​​​ഴ്ത്തി​​​​യ കേ​​​​സി​​​​ലെ ര​​​​ണ്ടാം​​​​പ്ര​​​​തി പി​​​​ടി​​​​യി​​​​ല്‍. കോ​​​​ഴി​​​​ക്കോ​​​​ട് കു​​​റ്റി​​​ക്കാ​​​ട്ടൂ​​​ര്‍ വെ​​​ള്ളി​​​പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി ര​​​​ഞ്ജി​​​​ത്ത് (39) ആ​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.​​

ആ​​​​ന്ധ്ര​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. കൂ​​​​ട്ടു​​​​പ്ര​​​​തി​​​​ക​​​​ളാ​​​​യ വാ​​​​ഴാ​​​​ത്തി​​​​രു​​​​ത്തി കു​​​​ള​​​​ങ്ങ​​​​ര​​​​ക്ക​​​​ണ്ടി​​ മീ​​​​ത്ത​​​​ല്‍ കെ.​​​​കെ.​​​​നി​​​​ഖി​​​​ല്‍, വേ​​​​ങ്ങേ​​​​രി ത​​​​ട​​​​മ്പാ​​​​ട്ടു​​​​താ​​​​ഴം ചെ​​​​ന്നി​​​​യാം​​​​പൊ​​​​യി​​​​ല്‍ ദീ​​​​പേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​ര​​​​ത്തേ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.​​ ഇ​​​​വ​​​​രി​​​​ല്‍നി​​​​ന്നു ല​​​​ഭി​​​​ച്ച നി​​​​ര്‍​ണാ​​​​യ​​​​ക​​ മൊ​​​​ഴി​​​​യാ​​​​ണ് ര​​​​ണ്ടാം പ്ര​​​​തി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​ത്.

വി​​​​ജി​​​​ലി​​​​നെ കെ​​​​ട്ടി​​​​ത്താ​​​​ഴ്ത്തു​​​​ന്ന​​​​തു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ ര​​​​ഞ്ജി​​​​ത്ത് നേ​​​​രി​​​​ട്ട് പ​​​​ങ്കാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു.​​​​വി​​​​ജി​​​​ലി​​​​ന്‍റെ സു​​​​ഹൃ​​​​ത്ത് കൂ​​​​ടി​​​​യാ​​​​ണി​​​​യാ​​​​ള്‍. കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​പ്പോ​​​ള്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​യി​​​രു​​​ന്ന ഇ​​​യാ​​​ള്‍ പി​​​ന്നീ​​​ട് ക​​​ള​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സ്ഥി​​​ക​​​ള്‍ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു എ​​​ന്ന​​​റി​​​ഞ്ഞ​​​തോ​​​ടെ ആ​​​ന്ധ്ര​​​യി​​​ലേ​​​ക്ക് മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. സൈ​​​ബ​​​ര്‍ പോ​​​ലീ​​​സി​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി പ​​​ടി​​​യി​​​ലാ​​​യ​​​ത്.


വെ​​​​ള്ളി​​​​യാ​​​​ഴ്ച സ​​​​രോ​​​​വ​​​​ര​​​​ത്തെ ച​​​​തു​​​​പ്പി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ല്‍ വി​​​​ജി​​​​ലി​​​​ന്‍റേ​​​​തെ​​​​ന്ന് ക​​​​രു​​​​തു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​സി​​​​ലെ ര​​​​ണ്ടാം പ്ര​​​​തി​​​​യും പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​ത്. ച​​​​തു​​​​പ്പി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ച് എ​​​​ട്ടാം ​​ദി​​​​വ​​​​സ​​​​മാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് മൃ​​​​ത​​​​ദേ​​​​ഹാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ത​​​​ല​​​​യോ​​​​ട്ടി​​​​യൊ​​​​ഴി​​​​കെ 53 അ​​​​സ്ഥി​​​​ക​​​​ളാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. മൃ​​​​ത​​​​ദേ​​​​ഹം കെ​​​​ട്ടി​​​​ത്താ​​​​ഴ്ത്താ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച ക​​​​ല്ലു​​​​ക​​​​ളും ക​​​​യ​​​​റും മ​​​​രി​​​​ച്ച​​​​സ​​​​മ​​​​യ​​​​ത്ത് ധ​​​​രി​​​​ച്ച​​​​താ​​​​യി ക​​​​രു​​​​തു​​​​ന്ന വ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​ങ്ങ​​​​ളും ക​​​​ണ്ടെ​​​​ടു​​​​ത്തു.​​

പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കു​​​​ശേ​​​​ഷം ഡി​​​​എ​​​​ന്‍​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​കൂ​​​​ടി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ലേ ല​​​​ഭി​​​​ച്ച അ​​​​സ്ഥി​​​​ക​​​​ള്‍ വി​​​​ജി​​​​ലി​​​​ന്‍റെ​​​​താ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​കൂ. പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കാ​​​​യി അ​​​​സ്ഥി​​​​ക​​​​ള്‍ കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.​​ കേ​​​​സി​​​​ല്‍ ത​​​​ല​​​​യോ​​​​ട്ടി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും കു​​​​റ്റ​​​​പ​​​​ത്ര​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​ണ് പോ​​​​ലീ​​​​സ് തീ​​​​രു​​​​മാ​​​​നം.