ഇൻഡക്ഷൻ കുക്കറിൽ നിന്നു ഷോക്കേറ്റു മധ്യവയസ്കൻ മരിച്ചു
1592963
Friday, September 19, 2025 10:01 PM IST
മുണ്ടേരി: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റു മധ്യവയസ്കൻ മരിച്ചു. മുണ്ടേരി ഹരിജൻ കോളനി റോഡിലെ പാറക്കണ്ടി ഹൗസിൽ ഗോപാലന്റെ മകൻ കൊളപ്പറത്ത് മനോജ് (51) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടോടെ വീടിന്റെ അടുക്കളയിലായിരുന്നു സംഭവം. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണു മനോജിനെ അടുക്കളയിൽ പൊള്ളലേറ്റു വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരം നൽകിയതിനെത്തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ: സിന്ധു. മക്കൾ: നന്ദന, നന്ദ കിഷോർ.