ക​ണ്ണൂ​ര്‍: ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​വിം​ഗ് ലാ​ബ് പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഐ​ഐ​ടി റൂ​ർ​ക്കി​യി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രും പ്ര​ഫ​സ​ർ​മാ​രു​മ​ട​ങ്ങു​ന്ന ഒ​ന്പ​തം​ഗ പ​ഠ​ന​സം​ഘം ക​ണി​ച്ചാ​റി​ൽ എ​ത്തി.

ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡി.​പി. കാ​നു​ങ്കോ, പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് കൗ​ശി​ക് പ​ണ്ഡി​റ്റ്, പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് അ​നി​ന്ദ്യ പെ​യ്ൻ, പ്ര​ഫ. പാ​ണി​ഗ്രാ​ഹി, റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഋ​തേ​ഷ് കു​മാ​ർ, സീ​നി​യ​ർ ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് അ​ജ​യ് ദ്വി​വേ​ദി, ടെ​ക്‌​നി​ക്ക​ൽ ഓ​ഫീ​സ​ർ അ​ജീ​ത് സിം​ഗ് ഗ​ഹ​ർ​വാ​ർ, ടെ​ക്‌​നി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ദി​ത്യ ഭാ​സ്‌​ക​ർ ഭ​ഗ​ത്, പ്രോ​ജ​ജ​ക്ട് അ​സോ​സി​യേ​റ്റ് നു​നാ​വ​ത് സു​രേ​ഷ് എ​ന്നി​വ​രാ​ണ് ക​ണി​ച്ചാ​റി​ൽ എ​ത്തി​യ​ത്.

ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, റെ​സി​ലി​യ​ൻ​സ് ഓ​ഫീ​സ​ർ കെ. ​നി​ധി​ൻ എ​ന്നി​വ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി.​ഭൂ​പ്ര​കൃ​തി​ക്ക​നു​സ​രി​ച്ച് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​ന് സ്ഥാ​പി​ക്കേ​ണ്ട സെ​ൻ​സ​റു​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​ഘം പ​റ​ഞ്ഞു.

മ​ണ്ണി​ന്‍റെ ഘ​ട​ന, ഭൂ​പ്ര​കൃ​തി തു​ട​ങ്ങി​യ​വ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ ശേ​ഷം സം​ഘം മ​ട​ങ്ങും. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ സെ​ൻ​സ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സം​ഘം പ​റ​ഞ്ഞു.

സെ​ൻ​സ​റു​ക​ൾ​ക്കൊ​പ്പം ഓ​ട്ടോ​മേ​റ്റ​ഡ് വെ​ത​ർ സ്റ്റേ​ഷ​നും സ്ഥാ​പി​ക്കും. ദു​ര​ന്ത സാ​ധ്യ​ത​ക​ൾ മൂ​ന്നു മു​ത​ൽ നാ​ല് വ​രെ മ​ണി​ക്കൂ​ർ മു​ൻ​കൂ​ട്ടി അ​റി​യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ക​ണി​ച്ചാ​റി​ൽ സ്ഥാ​പി​ക്കു​ക. പ​ഠ​ന​സം​ഘം സെ​പ്റ്റം​ബ​ർ 23 വ​രെ ക​ണി​ച്ചാ​റി​ൽ തു​ട​രും.