ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
1592964
Friday, September 19, 2025 10:01 PM IST
പയ്യന്നൂര്‍: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. കാറമേലിലെ പുതിയപുരയില്‍ പ്രകാശനാണ് (52) മുതിയലത്തെ ഭാര്യാ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണത്. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതരായ കുഞ്ഞമ്പു വിശ്വകര്‍മൻ-പി.പി. ജാനകി ദന്പതികളുടെ മകനാണ്. ഭാര്യ: സജിത (മുതിയലം). മക്കള്‍: സഞ്ജു, തീർഥ. സഹോദരങ്ങള്‍: പൂമണി (കാറമേല്‍), ശ്യാമള (പുറക്കുന്ന്), തങ്കമണി (തിമിരി), വസന്ത (കുഞ്ഞിമംഗലം), പരേതനായ അശോകന്.