ഏഴു വയസുകാരിയടക്കം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1593044
Saturday, September 20, 2025 1:04 AM IST
കണ്ണൂർ: ജില്ലാ ആശുപത്രി, തായത്തെരു എന്നിവിടങ്ങളിൽ അന്യസംസ്ഥാനക്കാരിയായ ഏഴു വയസുകാരി ഉൾപ്പടെ നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരിക്കെയാണ് ഉത്തർപ്രദേശ് സ്വദേശിനിയായ ഏഴുവയസുകാരി കീർത്തിയെ തെരുവുനായ ആക്രമിച്ചത്.
ബഹളം കേട്ട് വീട്ടുകാർ എത്തി നായയെ ഓടിക്കുകയായിരുന്നു. കടിയേറ്റ് കീർത്തിയുടെ തുടയിൽ ആഴത്തിലുള്ള മുറിവുണ്ട്. ജില്ലാ ആശുപത്രിക്ക് സമീപത്തെ സുകേഷ് (45), ആയിക്കരയിലെ മോഹൻദാസ് (61), തായത്തെരുവിലെ ലളിത( 70) എന്നിവർക്കും കടിയേറ്റു. തോട്ടട കീഴുന്നപ്പാറയിൽ സ്കൂൾവിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന പ്ലസ് ടു വിദ്യാർഥിനി നുഹ ഫാത്തിമയ്ക്ക് (16) കുറുക്കന്റെ കടിയേറ്റു.മതുക്കോത്ത് ഇന്നലെ രാത്രി വൈകി നാലു പേർക്കും കുറുക്കന്റെ കടിയേറ്റു. ഇവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.