പയ്യാവൂർ റിവർവ്യു പച്ചത്തുരുത്തിന് പുരസ്കാരം
1593031
Saturday, September 20, 2025 1:04 AM IST
പയ്യാവൂർ: പഞ്ചായത്തിലെ കരിമ്പക്കണ്ടി റിവർവ്യു പച്ചത്തുരുത്തിന് സംസ്ഥാന തലത്തിൽ അംഗീകാരവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും.
കാലാവസ്ഥ പുനഃസ്ഥാപനവും വ്യതിയാന ലഘൂകരണവും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമാക്കി ഹരിത കേരള മിഷന്റെ നിർദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി തയാറാക്കിയ പച്ചതുരുത്തിനാണ് ജൈവവൈവിധ്യ ബോർഡിന്റെ അംഗീകാരം ലഭിച്ചത്.
പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ. സീമയിൽ നിന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഏറ്റുവാങ്ങി. സംസ്ഥാന തല സ്ക്രീനിംഗ് ഘട്ടത്തിൻ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മോഹനൻ, വാർഡ് മെംബർ രൂപേഷ് എന്നിവർ ജൂറി മുമ്പാകെ അവതരിപ്പിച്ചു.
നാലേക്കറോളം വരുന്ന പ്രദേശത്ത് ജൈവ വൈവിധ്യം നിറഞ്ഞ ആയിരത്തി മുന്നൂറിലേറെ മരങ്ങൾ വളർന്നു പന്തലിച്ചു വരുന്ന തോടെ ഇവിടം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനായും വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കും ക്യാമ്പുകൾക്കും അനുയോജ്യമായ ഇടമായും ഈ പച്ചത്തുരുത്ത് പ്രയോജനപ്പെടും.