ലഹരിക്കെതിരേ ചെന്നിത്തലയുടെ വാക്കത്തോണ്‍ ജനസാഗരമായി
1593043
Saturday, September 20, 2025 1:04 AM IST
കണ്ണൂര്‍: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ " വാക്കത്തോണ്‍, വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് ' (ലഹരിക്കെതിരേ സമൂഹനടത്തം) കണ്ണൂരിൽ നടന്നു. യുവതലമുറയെ തച്ചുതകര്‍ക്കുന്ന രാസലഹരിക്കെതിരെ കേരളം ഒരുമിക്കേണ്ടതുണ്ടെന്ന് "വാക്ക് എഗൻസ്റ്റ് ഡ്രഗ്സ്' വിളക്കുംതറ പ്രഭാത് ജംഗ്ഷന് സമീപത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
സമാപനസമ്മേളനം കളക്ടറേറ്റിന് സമീപമുള്ള ഗാന്ധിപാർക്കിൽ പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭന് ഉദ്ഘാടനം ചെയ്തു. എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നു ടി. പദ്മനാഭന് ആവശ്യപ്പെട്ടു. പ്രൗഡ് കേരള ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ ഇത് ഒരു ജനതയുടെ ഉയിര്ത്തെഴുന്നേല്പ്പാണെന്നും ലഹരിയുടെ അവസാന വേരും പിഴുതുമാറ്റും വരെ ഈ സമരം അവസാനിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജാഥാംഗങ്ങള്‍ക്ക് അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഒമ്പതാമത് വാക്കത്തോണാണ് കണ്ണൂരില്‍ നടന്നത്.
സ്വാമി അമൃത കൃപാനന്ദ പുരി, നൗഷാദ് സക്കാഫി മടക്കര,പത്മശ്രീ എസ്.ആര്.ഡി. പ്രസാദ് , ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോർജ്, അബ്ദുൾ കരീം ചേലേരി, സജീവ് ജോസഫ് എംഎല്‍എ ,മേയര്‍ മുസ്ലിഹ് മഠത്തില്‍, ശൗര്യചക്ര അവാര്‍ഡ് ജേതാവ് പി.വി.മനേഷ് , ഡോ. ബഷീര്‍ , ഹമീദ് മാസ്റ്റര്‍ ചൊവ്വ , ടി. കെ.രമേഷ്കുമാര്‍, സി.സി.ഷക്കീര്‍ , ടി.പി. റസീന, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ കെ.വി. ധനേഷ്, അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. പി.എം. നിയാസ്, വി.എ. നാരായണന്, പി.ടി. മാത്യു, ചന്ദ്രന് തില്ലങ്കേരി, ഡോ.ആര്. വത്സലന്‍, എം.കെ. മോഹനന്, സജീവ് മാറോളി, അഡ്വ. കെ. ജയന്ത്, കെ. പ്രമോദ്, റിജില്‍ മാക്കുറ്റി, ടി.വി. അരുണാചലം, പ്രിയംവദ (മദര്‍ ആര്‍മി), രജനി രമാനന്ദ്, അഡ്വ. വി.പി. അബ്ദുൾ റഷീദ്, ഇല്ലിക്കല്‍ ആഗസ്തി, വിജില്‍ മോഹനന്, അഡ്വ. പി. ഇന്ദിര, അഷ്റഫ് പുറവൂര്, സുധീഷ് കടന്നപ്പള്ളി, ശ്രീജ മഠത്തില്‍, എം.പി. മുഹമ്മദലി, അമൃത രാമകൃഷ്ണന്, ടി. ജയകൃഷ്ണന്, മുഹമ്മദ് ബ്ലാത്തൂര്‍, ഡോ.കെ.വി. ഫിലോമിന, എം.പി.വേലായുധന്, പി. മുഹമ്മദ് ഷമ്മാസ്, എം.സി.അതുൽ , ഡോ .ജോസ് ജോര്‍ജ് പ്ലാത്തോട്ടം നേതൃത്വം നല്കി.