പഞ്ചായത്തുതല വികസന സദസ് യുഡിഎഫ് ബഹിഷ്കരിക്കും
1593035
Saturday, September 20, 2025 1:04 AM IST
ശ്രീകണ്ഠപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ലക്ഷക്കണക്കിനുള്ള രൂപ ധൂർത്തടിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച വികസന സദസുകൾ ബഹിഷ്കരിക്കാൻ ശ്രീകണ്ഠപുരത്ത് ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ വികസന സദസ് ബഹിഷ്കരിക്കുന്നതോടൊപ്പം കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഡോക്യുമെന്ററിയായി തയാറാക്കി ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു.
26ന് ജില്ലാ കൺവൻഷൻ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. തോമസ് വക്കത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. സി.കെ. മുഹമ്മദ്, ഡോ. കെ.വി. ഫിലോമിന, ബേബി ഓടമ്പള്ളി, മിനി ഷൈബി, ജോസ് വട്ടമല, കൊയ്യം ജനാർദനൻ, കെ.പി. ഗംഗാധരൻ, ജോജി വട്ടോളി തുടങ്ങിവർ പ്രസംഗിച്ചു.