ചാരായക്കേസ് പ്രതിയുടെ ഓട്ടോയും ഷെഡും കത്തിച്ചു
1593040
Saturday, September 20, 2025 1:04 AM IST
പയ്യന്നൂര്‍: വാറ്റ് ചാരായവുമായി അറസ്റ്റിലായ പ്രതിയുടെ ഓട്ടോറിക്ഷയും വീടിന് പിറകിലെ ഷെഡും അഞ്ജാതർ കത്തിച്ചു. രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരവിള പുത്തൻവീട്ടിൽ സജീവന്റെ ഓട്ടോറിക്ഷയും വീടിന് പിറകിലെ ഷെഡുമാണ് കത്തിച്ചത്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഷെഡിൽ നിന്ന് തീ ഉയരുന്നത് കണ്ട് പരിസരവാസികൾ ഓടിയെത്തുന്പോഴേക്കും ഓട്ടോ പൂർണമായും കത്തി നശിച്ചിരുന്നു.
ചാരായ കേസിൽ സജീവൻ റിമാൻഡിലായതിനാൽ സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഷെഡിൽ നിന്ന് ചാരായം നിർമിച്ച് ഓട്ടോ റിക്ഷയിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നയാണ് സജീവനെന്ന് ആരോപണമുയർന്നിരുന്നു.
ഇയാൾക്കെതിരെ നേരത്തെ രണ്ട് അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.