കുടിയാന്മല യുപി സ്കൂളിൽ സ്പീക്ക് സ്പാർക്കിന് തുടക്കം
1593034
Saturday, September 20, 2025 1:04 AM IST
കുടിയാന്മല: ഫാത്തിമ യുപി സ്കൂളിൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ആരംഭിച്ച "സ്പീക്ക് സ്പാർക്ക്' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ദിവസേന ഇംഗ്ലീഷ് വർക്ക് ഷോപ്പുകൾ, ഗ്രാമർ, ലാംഗ്വേജ് ലാബ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുമായി ആരംഭിച്ച ഈ പ്രോഗ്രാമിന് അധ്യാപകരായ അൻസാ ജോർജ്, അനു അലക്സാണ്ടർ, ധന്യ സെബാസ്റ്റ്യൻ, മഞ്ജു വർഗീസ്, ഹണിമോൾ ജോസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഏരുവേശി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷൈല ജോയ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാത്തിമ യുപി സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നെൽസൺ ഞാളിയത്ത് അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക മിനി ഏബ്രഹാം, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.വൈ. ബൈജു എന്നിവർ പ്രസംഗിച്ചു.