വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
1593032
Saturday, September 20, 2025 1:04 AM IST
ചെറുപുഴ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വിവാഹമോചിതയായ യുവതിയുടെ പരാതിയിൽ കാക്കയംചാൽ സ്വദേശി കെ.പി. റബീലിനെയാണ് (30) ചെറുപുഴ എസ്എച്ച്ഒ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി സൗഹൃദം സൃഷ്ടിച്ച് വിവാഹ വാഗ്ദാനം നൽകി നാലുവർഷത്തോളമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പലപ്പോഴായി ഏഴു ലക്ഷത്തോളും രൂപ കൈക്കലാക്കി വഞ്ചിച്ചെന്നുമാണ് പരാതി. അടുത്തിടെ മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് യുവതി പോലീസിൽ പരാതി നൽകിയത്.
ബംഗളൂരു, കുടിയാന്മല പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.