ചെ​റു​പു​ഴ: കൃ​ഷി​യി​ട​ത്തി​ൽ ക​ർ​ഷ​ക​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. തി​രു​മേ​നി കോ​ക്ക​ട​വി​ലെ പ​ള്ളി​പ്പു​റ​ത്തു കു​ന്നേ​ൽ ബെ​ന്നി (60)യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ബെ​ന്നി. എ​ന്തോ പാ​ഞ്ഞു​വ​രു​ന്ന​തു പോ​ലെ തോ​ന്നി നോ​ക്കു​മ്പോ​ൾ വ​ലി​യൊ​രു കാ​ട്ടു​പ​ന്നി. എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​നു മു​ന്പ് പ​ന്നി ബെ​ന്നി​യെ ത​ട്ടി​മ​റി​ച്ചി​ട്ടു. വ​ല​തു​കാ​ലി​നും തു​ട​യി​ലും ഇ​ട​തു​കാ​ലി​ന്‍റെ വി​ര​ലി​നും പ​രി​ക്കേ​റ്റ ബെ​ന്നി ചെ​റു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.