സിറ്റി പോലീസ് അത്ലറ്റിക് മീറ്റ്: ഹെഡ് ക്വാർട്ടേഴ്സ് ജേതാക്കൾ
1593042
Saturday, September 20, 2025 1:04 AM IST
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് അത്ലറ്റിക് മീറ്റിൽ ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ടീം ജേതാക്കൾ. 121 പോയിന്റുകൾ നേടിയാണ് ഹെഡ്ക്വാർട്ടേഴ്സ് ടീം ജേതാക്കളായത്. 103 പോയിന്റുകൾ നേടി കൂത്തുപറന്പ് സബ് ഡിവിഷൻ രണ്ടാം സ്ഥാനവും 82 പോയിന്റുകളോടെ തലശേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. രണ്ടു ദിവസങ്ങളിലായി നടന്ന അത്ലറ്റിക് മേളയുടെ സമാപന സമ്മേളനം കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോളർ എൻ.പി. പ്രദീപ് ട്രോഫി സമ്മാനിച്ചു.