കാട്ടുപന്നികൾ കപ്പത്തോട്ടം നശിപ്പിച്ചു
1593029
Saturday, September 20, 2025 1:04 AM IST
ചെറുപുഴ: കാട്ടുപന്നിക്കൂട്ടം കപ്പത്തോട്ടം പൂർണമായും നശിപ്പിച്ചു. പ്രാപ്പൊയിൽ പെരുന്തടത്തിലെ കല്ലമാക്കൽ വിജയകുമാറിന്റെ വീടിനോട് ചേർന്നുള്ള കപ്പത്തോട്ടമാണ് ഒരു ചുവട് പോലും ബാക്കിയില്ലാത്ത വിധം നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തോട്ടത്തിലെ ചേന്പും തിന്നുതീർത്തു. മലയോരത്ത് അടുത്ത ദിവസങ്ങളിലായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കപ്പ, ചേമ്പ്, ചേന, കവുങ്ങ് എന്നിവയെല്ലാം തിന്നുതീർക്കുകയാണ്.
പെരുന്തടത്തിലെ തന്നെ ചില്ലാക്കുന്നേൽ നൗഷാദ്, കെ.ബി. സജിത എന്നിവരുടെ കപ്പക്കൃഷിയും ബുധനാഴ്ച രാത്രി കൂട്ടമായി എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.