ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു
1593030
Saturday, September 20, 2025 1:04 AM IST
നടുവിൽ: നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ നടുവിൽ കൂട്ടായ്മ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര നിർവഹിച്ചു. മോട്ടിവേഷൻ സ്പീക്കർ സബ് ഇൻസ്പെക്റ്റർ രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
നടുവിൽ പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ നടുവിൽ പഞ്ചായത്തിലെ അതിദരിദ്ര, ലൈഫ് മിഷൻ വിഭാഗങ്ങളിൽപ്പെട്ട ഭൂമിയില്ലാത്ത രണ്ടുപേർക്ക് സ്ഥലം നൽകിയതിന്റെ രേഖകളുടെ കൈമാറ്റവും നടന്നു. സ്ഥലം നൽകിയ സാലി തോമസ്, വി. അൻവർ, മുസ്തഫ പ്രൈം എന്നിവരെയും സ്കൂൾ വിദ്യാർഥിനിയെ പേപ്പട്ടിയിൽ നിന്നും രക്ഷിച്ച സി.എച്ച്. താജുദ്ദീനെയും ആദരിച്ചു.
കൂട്ടായ്മ പ്രസിഡന്റ് അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. റൂറൽ എസ്പി അനൂജ് പാലിവാൾ, കുടിയാന്മല എസ്എച്ച്ഒ എം.എൻ. ബിജോയ്, ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബ്, നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, കെ. മൊയ്തീൻ, എ.വി. മണികണ്ഠൻ, ഷിബു തെക്കേകൊട്ടാരത്തിൽ, എം.വി. വഹീദ, കെ. മനേഷ്, വി.പി. മൂസാൻകുട്ടി എന്നിവർ പ്രസംഗിച്ചു.