തുന്പേനി കുരിശുപള്ളി ജംഗ്ഷൻ-മടന്പം റോഡ് തകർന്നു
1593028
Saturday, September 20, 2025 1:04 AM IST
മടമ്പം: ശ്രീകണ്ഠപുരം നഗരസഭയിലെ തുമ്പേനി കുരിശുപള്ളി ജംഗ്ഷൻ-മടമ്പം റോഡ് തകർന്ന് ഗതാഗതം ദുസഹമായി. മടമ്പം പികെഎം കോളജ്, വഞ്ഞൂർ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് തകർന്നു തരിപ്പണമായത്.
അരകിലോമീറ്ററോളം ഈ ഭാഗത്തു റോഡ് തകർന്നതിനാൽ പ്രതിഷേധത്തെ തുടർന്ന് ക്വാറി വേസ്റ്റിട്ട് താത്കാലിക കുഴിയടക്കൽ നടത്തിയിരുന്നു. എല്ലാവർഷവും റോഡ് തകരുകയും ക്വാറി വേസ്റ്റ് ഇട്ട് താത്കാലിക പരിഹാരം കാണുകയും ചെയ്യുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മടമ്പം ടൗണിലേക്കും പൊടിക്കളം, അലക്സ് നഗർ ഭാഗത്തേക്കും ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ പോകുന്ന റോഡാണിത്.
പ്രധാന റോഡുകൾ ചേരുന്ന കുരിശുപള്ളി ടൗണിൽ ടാറിംഗ് ഇളകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. റോഡു മൊത്തം കുഴിയായതോടെ വാഹനങ്ങൾ മറ്റു വഴികളിലൂടെയാണ് മടമ്പത്തും അലക്സ് നഗറിലും എത്തുന്നത്.