ചെറുപുഷ്പ മിഷൻ ലീഗ് മേഖല കൗൺസിൽ വാർഷികം നടത്തി
1395937
Tuesday, February 27, 2024 7:36 AM IST
പയ്യാവൂർ: ചെറുപുഷ്പ മിഷൻ ലീഗിന്റെ കൗൺസിൽ വാർഷികം പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടത്തി. വാർഷിക കൗൺസിൽ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി സന്തോഷ് എട്ടൊന്നിൽ റിപ്പോർട്ടും മേഖല വൈസ് ഡയറക്ടർ സിസ്റ്റർ സോമി വരവ്ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ മുഖ്യപ്രഭാഷണം നടത്തി. മേഖല ഡയറക്ടർ ഫാ. ഡെന്നീസ് നെല്ലിത്താനത്ത്, വൈസ് ഡയറക്ടർ സിസ്റ്റർസോജി, മേഖലാ ഓർഗനൈസർ ഷാലു വടകര, മേഖല ഓർഗനൈസർ ബിജു മണ്ണനാൽ എന്നിവർ പ്രസംഗിച്ചു. നാടിന്റെ നട്ടെല്ലായ കാർഷിക മേഖല വിലത്തകർച്ച കൊണ്ടും വന്യമൃഗങ്ങളുടെ ശല്യം കൊണ്ടും വലയുകയാണ്.
കാലോചിതമായി വന നിയമങ്ങൾക്ക് ഭേദഗതി വരുത്തി കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രമേയത്തിലൂടെ മിഷൻ ലീഗ് സർക്കാരിനോട് ആവശ്യപ്പെട്ടു. ശാഖകളുടെ മികച്ച പ്രവർത്തനത്തിന് പയ്യാവൂർ, ചന്ദനക്കാംപാറ, ഏറ്റുപാറ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാ സാഹിത്യ മത്സരത്തിലെ സംസ്ഥാനതല വിജയികൾക്ക് സമ്മാനങ്ങൾ നൽകി.