വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
1395957
Tuesday, February 27, 2024 10:11 PM IST
മട്ടന്നൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാരയിലെ എം. രോഹിണി (63)യാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം കാരയിൽ വച്ചു ഓട്ടോ ടാക്സിയിടിച്ചായിരുന്നു അപകടം. ഭർത്താവ്: രവീന്ദ്രൻ.മക്കൾ: ബിന്ദു, വിജേഷ്, വിപീഷ് (ഗൾഫ്).മരുമക്കൾ:അനിൽകുമാർ,സുപ്രിയ.