രാജ്ഭവൻ നൽകിയ പോലീസുകാരുടെ പട്ടിക അംഗീകരിച്ച് സർക്കാർ
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: രാജ്ഭവൻ നൽകിയ പോലീസുകാരുടെ പട്ടിക പുനഃസ്ഥാപിച്ച് സർക്കാർ. രാജ്ഭവന്റെ സുരക്ഷയ്ക്കായി ഗവർണർ നൽകിയ പോലീസുകാരുടെ പട്ടിക ആദ്യം സർക്കാർ വെട്ടിയെങ്കിലും കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ച് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ഗവർണർ-മുഖ്യമന്ത്രി ചർച്ചയ്ക്കു പിന്നാലെയാണു നടപടിയെന്നാണു സൂചന.
രാജ്ഭവൻ സുരക്ഷയ്ക്കായി ഒഴിവുള്ള ആറു പോലീസുകാരുടെ തസ്തികയിൽ നേരത്തേ ഗവർണറുടെ സെക്രട്ടറി നൽകിയ പട്ടിക സർക്കാർ സാങ്കേതിക കാരണം പറഞ്ഞു റദ്ദാക്കിയിരുന്നു. തുടർന്ന് സർക്കാരിനു താത്പര്യമുള്ളവരെ രാജ്ഭവൻ സുരക്ഷയ്ക്കായി നിയമിക്കാൻ നീക്കം നടന്നിരുന്നു.