സഖാവിനെ കാണാൻ കാൽനടയായി...
Thursday, July 24, 2025 2:08 AM IST
ആലപ്പുഴ: വിഎസിനെ അവസാനമായി കാണാന്‍ സഖാവ് പി.കെ. സുകുമാരന്‍ പാലായില്‍നിന്ന് നടന്നെത്തി.
വിഎസിന് മുദ്രാവാക്യം വിളിച്ച് അന്ത്യാഞ്ജലിയേകുന്ന പുരുഷാരത്തിനിടയിലേക്ക് ചുവന്ന വസ്ത്രവും ചെങ്കൊടിയും ഒപ്പം കരിങ്കൊടിയും കൊണ്ട് സുകുമാരനെത്തിയതോടെ പ്രവര്‍ത്തകർ ഇളകി മറിഞ്ഞു.
ദേശീയപാതയില്‍നിന്ന് വേലിക്കകത്തേക്കുള്ള വഴികള്‍ ലാല്‍സലാം മുദ്രാവാക്യങ്ങള്‍ കൊണ്ടു നിറഞ്ഞു. വിഎസിനെക്കുറിച്ചു പറയുമ്പോള്‍ സുകുമാരന്‍ കരയുന്നുണ്ടായിരുന്നു.