സംസ്ഥാന കർഷക അവാർഡ് 2024: നാളെകൂടി അപേക്ഷിക്കാം
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: സംസ്ഥാന കർഷക അവാർഡ് 2024ലേക്ക് കർഷകർക്ക് നാളെകൂടി അപേക്ഷിക്കാം. ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുതിയ ആറ് അവാർഡുകൾ ഉൾപ്പെടെ ആകെ 46 വിഭാഗങ്ങളിലാണ് ഇത്തവണ അംഗീകാരം നൽകുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പു മുഖേന നൽകുന്ന അവാർഡുകളിലേക്കു കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാം. അപേക്ഷയും കൂടുതൽ വിവരങ്ങളും www.keralaagriculture.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.