പനിച്ചുവിറച്ച് മലപ്പുറം; തൊട്ടുപിന്നിൽ പാലക്കാടും തൃശൂരും
Thursday, July 24, 2025 2:08 AM IST
തൃശൂർ: ഈ മാസം ഇതുവരെ ഏറ്റവും കൂടുതൽ പനിച്ചുതുള്ളിയതു മലപ്പുറം ജില്ല. തൊട്ടുപിന്നാലെ പാലക്കാടും തൃശൂരുമുണ്ട്.
തിരുവനന്തപുരം നാലാംസ്ഥാനത്തും പനിച്ചുനിൽക്കുന്നു. മലപ്പുറം ജില്ലയിൽ ഈ മാസം 22 വരെയുള്ള കണക്കുകൾപ്രകാരം ആകെ പനിക്കു ചികിത്സ തേടിയത് 45,267 പേരാണ്. തൊട്ടുപിന്നിൽ പാലക്കാട് - 41,738 പേർ. പാലക്കാട് നിപ്പ കേസുകൾ സ്ഥിരീകരിച്ചതും ഈ മാസംതന്നെ.
തൃശൂരാണ് പനിക്കണക്കിൽ മൂന്നാമത്. ആകെ 23,300 പേരാണ് തൃശൂരിൽ പനിക്കു ചികിത്സതേടി ആശുപത്രികളിലെത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. തിരുവനന്തപുരം തൃശൂരിനുപിന്നിൽ 20,726 പനിക്കാരുമായുണ്ട്.
മലപ്പുറത്ത് ആയിരത്തിൽതാഴെ പനിബാധിതർ ഈ മാസം ആകെ രണ്ടു ദിവസമാണുണ്ടായത്. പതിനാലു ദിവസവും രണ്ടായിരത്തിലധികംപേർ പനിക്കു ചികിത്സതേടി. ആയിരത്തിലധികംപേർ ആറുദിവസം ചികിത്സതേടി.