കെ.ജി. സേതുനാഥ് സ്മാരക സാഹിത്യ പുരസ്കാരം ടിനോ ഗ്രേസ് തോമസിന്
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം കവി ടിനോ ഗ്രേസ് തോമസിന് നല്‍കും. അദ്ദേഹത്തിന്റെ ‘ആണ്വേലികളില് ആണ്ശലഭങ്ങളെന്ന പോല്‍’ എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം.
10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 31ന് വൈകുന്നേരം അഞ്ചിന് പ്രസ് ക്ലബില്‍ നടത്തുന്ന കെ.ജി. സേതുനാഥ് ജന്മദിനാചരണം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കെ. ജയകുമാര്‍ പുരസ്കാരം സമ്മാനിക്കും.