ബിജു കെ. മാത്യു പ്രതിരോധ വക്താവായി ചുമതലയേറ്റു
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: ബിജു കെ. മാത്യു തിരുവനന്തപുരത്ത് ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ആയി ചുമതലയേറ്റു. കണ്ണൂരിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
സായുധസേന ഉൾപ്പെടെ പ്രതിരോധ മന്ത്രാലയത്തിന്റെ എല്ലാ സ്ഥാപനങ്ങളുടെയും പരിപാടികൾ, നയങ്ങൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ചാനലായ തിരുവനന്തപുരത്തെ പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് യൂണിറ്റിന്റെ തലവനായാണ് ബിജു കെ. മാത്യു ഇപ്പോൾ ചുമതലയേറ്റത്. ട്രിച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഓൾ ഇന്ത്യ റേഡിയോയിലും തിരുവനന്തപുരം ദൂരദർശനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.