തോണികള്‍ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
Thursday, July 24, 2025 2:08 AM IST
നീലേശ്വരം: മത്സ്യബന്ധനതോണികള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തെ ഹരിദാസന് (57) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ഓടെ നീലേശ്വരം അഴിമുഖത്തിനു സമീപമാണ് അപകടം. വല വലിക്കുകയായിരുന്ന വള്ളത്തിലേക്ക് മറ്റൊരു വള്ളം വന്നിടിക്കുകയായിരുന്നു.
ഹരിദാസന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തൈക്കടപ്പുറത്തെ രജേഷിനെ(38) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി സ്വദേശി സന്തോഷ് (42), അഴിത്തലയിലെ സാജന് (42) എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.
പരേതരായ ചന്തുവിന്റെയും അല്ലിയുടെയും മകനാണ് ഹരിദാസ്. ഭാര്യ: സത്യവതി. മക്കള്‍: അര്ജുന്, അരുണ്‍, ആദര്‍ശ്.