വിഎസിനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടയാൾ അറസ്റ്റിൽ
Thursday, July 24, 2025 2:08 AM IST
എടക്കര: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ പോത്തുകൽ പോലീസ് അറസ്റ്റ് ചെയ്തു.
പോത്തുകൽ കോടാലിപ്പൊയിൽ പുതിയചിറക്കൽ മുജീബി(51) നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുകുമാരൻ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ കൂടി അപകീർത്തിപ്പെടുത്തിയതിനും വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടതിനും ഐപിസി 192 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.