സ്കൂൾ സമയമാറ്റം: ചർച്ച നാളെ
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം സംബന്ധിച്ച് മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ച നാളെ നടത്തും.
ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന യോഗം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്നാണ് മാറ്റിവച്ചത്. നാളെ വൈകുന്നേരം 4.30ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.