കൈക്കൂലി കേസ്: ഇഡി ഉദ്യോഗസ്ഥനെ വീണ്ടും ചോദ്യം ചെയ്യും
Thursday, July 24, 2025 2:08 AM IST
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു.
ഇന്നലെ രാവിലെ 10.45ഓടെ എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്തു ഹാജരായ ശേഖര്‍ കുമാറിനെ വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്.ശശിധരന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ആറു മണിക്കൂറോളം ചോദ്യം ചെയ്തു. വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു കേസ്.