കായിക അവാർഡുകൾക്ക് അപേക്ഷിക്കാം
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ 2022-23, 2023-24, 2024-25 വർഷങ്ങളിലെ ജി.വി. രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളജ്/സ്കൂൾ/സെൻട്രലൈസ്ഡ് സ്പോർട്സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായികനേട്ടങ്ങൾ കൈവരിച്ച പുരുഷ, വനിത കായിക താരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾക്ക്: www.sportscouncil.kerala. gov.in.