ആർവൈഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം നാളെ
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: തൊഴിൽ നിഷേധിക്കുന്ന സർക്കാർ, നാടുവിടുന്ന യുവത എന്ന മുദ്രാവാക്യമുയർത്തി ആർവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് വളയും.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് കോവൂർ ഉല്ലാസ് അറിയിച്ചു.