മന്ത്രിസഭായോഗം ഇന്ന് ഓണ്‍ലൈനായി ചേരും
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഇന്നലെ മാറ്റിവച്ച മന്ത്രിസഭായോഗം ഇന്നു ചേരും.
സെക്രട്ടേറിയറ്റിനും സർക്കാർ വകുപ്പുകൾക്കും ഇന്ന് പൊതു അവധിയാണെങ്കിലും ഓണ്‍ലൈനായാണ് മന്ത്രിസഭ ചേരുക. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള വി.കെ. ബേബി കമ്മിറ്റി ശിപാർശകൾ മന്ത്രിസഭ പരിഗണിക്കേണ്ടതുണ്ട്.