അല്‍ഫോന്‍സ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
1577758
Monday, July 21, 2025 11:22 PM IST
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കു പാലാ രൂപത എസ്എംവൈഎം, ജീസസ് യൂത്ത് അംഗങ്ങള്‍ നടത്തിയ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് യുവജനങ്ങളാണ് 20 ഫൊറോനകളില്‍നിന്നായി എത്തിച്ചേര്‍ന്നത്.
വൈകുന്നേരം 4.30ന് ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ റംശ പ്രാര്‍ഥന എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി നയിച്ചു. അഞ്ചിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് രൂപത വികാരി ജനറാള്‍ മോൺ. സെബാസ്റ്റ്യന്‍ വേത്താനത്ത് നേതൃത്വം നല്കി. തുടര്‍ന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം നടത്തി.
ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളി, എസ്എംവൈഎം പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ആല്‍ബിന കൊട്ടാരം, സിസ്റ്റര്‍ നവീന സിഎംസി, റോബിന് താന്നിമല, ബില്‍ന സിബി, ജോസഫ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.