കനത്ത മഴയില്‍ വീട് തകര്‍ന്നു
1577726
Monday, July 21, 2025 7:33 AM IST
പനച്ചിക്കാട്: കനത്തമഴയില്‍ പനച്ചിക്കാട് എട്ടാം വാര്‍ഡില്‍ വീട് തകര്‍ന്നുവീണു. അടുക്കളയും ചിമ്മിനിയും അടക്കം തകര്‍ന്നുവീണ വീട്ടില്‍നിന്നു കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനച്ചിക്കാട് ആയുര്‍വേദ ആശുപത്രിക്കു സമീപം കിളിമംഗലം രാധാകൃഷ്ണന്റെ വീടിനാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതിന് പെയ്ത കനത്ത മഴയിലാണ് വീടിന്റെ ഒരു വശം തകര്‍ന്നുവീണത്. രാധാകൃഷ്ണന്റെ അമ്മയും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഓടും, ഷീറ്റും മേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂര്‍ണമായി തകര്‍ന്നതിനാല്‍ കുടുംബം വാടകവീടിനെ ആശ്രയിച്ചിരിക്കുകയാണിപ്പോള്.