ആയുര്‍യോഗ കെയര്‍ പദ്ധതിക്കു തുടക്കം
1577363
Sunday, July 20, 2025 7:09 AM IST
കടുത്തുരുത്തി: അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും അര്‍ച്ചന വെല്‍ഫയര്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കടുത്തുരുത്തി റീജിയണിന്റെ നേതൃത്വത്തില്‍ ആയുര്‍യോഗ കെയര്‍ പദ്ധതിക്കു തുടക്കം കുറിച്ചു.
അര്‍ച്ചന വിമന്‍സ് സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി അധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ ആയുര്‍ യോഗ കെയര്‍ പദ്ധതി 2025ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജിനി എബ്രഹാം, പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ സജി, രശ്മി വിനോദ്, റീജിയണല്‍ ലീഡര്‍ റ്റീനു ഫ്രാന്‍സിസ്, യൂണിറ്റ് ഓഫീസര്‍മാരായ ബിന്‍സി ബിജു, സുമ ബാബു, ആര്‍ച്ച് ഫെഡ് അംഗങ്ങളായ അഞ്ചുമോള്‍ കെ. മാത്യു, ലത സരിന്, പി.സി. ജഗദമ്മ, ശ്രീദേവി സുബ്ബരായന്‍, കുമാരി കരുണാകരന്, ആശ ഷിജോയ്, സന്ധ്യ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.