ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്
1577729
Monday, July 21, 2025 7:47 AM IST
ഏറ്റുമാനൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണവും കാരുണ്യ ധനസഹായ വിതരണവും ഇന്ന് വൈകുന്നേരം നാലിന് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ നടക്കും. മണ്ഡലം പ്രസിഡന്റ് പി.വി. ജോയി പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ധനസഹായ വിതരണം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫും ചികിത്സ ധനസഹായ വിതരണം യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുവും നിർവഹിക്കും. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ അനുസ്മരണ സന്ദേശം നൽകും.