നഷ്ടപ്പെട്ട രണ്ടു പവന്റെ മാല ഉടമയ്ക്കു തിരികെ നല്കി ചിങ്ങവനം പോലീസ്
1577340
Sunday, July 20, 2025 6:54 AM IST
ചിങ്ങവനം: കളഞ്ഞുപോയ മാല കണ്ടെത്തി ഉടമയെ ഏല്പിച്ച് ചിങ്ങവനം പോലീസ്. കുറിച്ചി സ്വദേശിയായ മാത്യു കോട്ടയത്ത് ദേവാലയത്തില്‍ പോയി മടങ്ങുന്നതിനിടെ നാട്ടകം സിമന്റ് കവലയിലുള്ള ഹോട്ടലില്‍ പാഴ്സല്‍ വാങ്ങുന്നതിനായി വാഹനം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിരുന്നു. വീട്ടിലെത്തിയപ്പോഴാണ് തന്റെ രണ്ടു പവന്റെ മാല നഷ്ടപെട്ട വിവരം മാത്യു അറിയുന്നത്. ഉടന്‍തന്നെ ചിങ്ങവനം പോലീസില്‍ വിളിച്ചു വിവരം പറഞ്ഞു.
സ്റ്റേഷനിലെ പിആര്‍ഒ കെ.എസ്. അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ബഷീര്‍, ശ്രീലാല്‍ എന്നിവര്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഈ സമയം നഷ്ടപ്പെട്ട മാല മറ്റൊരാള്‍ക്ക് കിട്ടിയിരുന്നു. ഇയാൾ മാല പോലീസില്‍ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ മാല ഉടമയ്ക്കു കൈമാറി.