കാർത്യായനിയമ്മയെ ആദരിച്ചു
1577730
Monday, July 21, 2025 7:47 AM IST
കൂരോപ്പട: കൂരോപ്പട വില്ലേജ് ഓഫീസിനു സൗജന്യമായി സ്ഥലം സംഭാവന ചെയ്ത ആധുനിക കൂരോപ്പടയുടെ ശില്പി ആശാരിപറമ്പിൽ ഗോപാലപിള്ളയുടെ മകൾ കാർത്ത്യായനിയമ്മയെ ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോർജ് , പഞ്ചായത്തംഗങ്ങളായ അനിൽ കൂരോപ്പട, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ബാബു വട്ടുകുന്നേൽ, സന്ധ്യാ സുരേഷ്, ഷീലാ ചെറിയാൻ, വില്ലേജ് ഓഫീസർ വിനു തുടങ്ങിയവർ പങ്കെടുത്തു.
വില്ലേജ് ഓഫീസ് കൂടാതെ പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, ചന്ത മൈതാനം, പബ്ലിക് ലൈബ്രറി എന്നിവയ്ക്കും ഇന്നു കോടികൾ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകിയത് ആശാരിപറമ്പിൽ ഗോപാലപിള്ളയായിരുന്നു.