വിന്‍സെന്റ് ഡി പോള്‍ കാരുണ്യപ്രവര്‍ത്തനം മഹത്തരം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1577472
Sunday, July 20, 2025 10:15 PM IST
പാലാ: വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപതയില്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തിയ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സിസി പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. പാലാ ഹോം പ്രോജക്ടിന്റെ ഭാഗമായി 1500 വീടുകള്‍ ഭവനരഹിതര്‍ക്കു നല്കി.
യോഗത്തില്‍ ഡോ. ജോസ് കോട്ടയില്‍, ദേശീയ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ്, കേരള റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലെനി ഏബ്രഹാം, പാലാ സിസി വൈസ് പ്രസിഡന്റ് ഡോ. കെ.കെ. ജോസ്, സെക്രട്ടറി കെ.സി. മാത്യു, ട്രഷറര്‍ എന്‍.കെ. ജോസ്, ട്വിന്നിംഗ് ഓഫീസര്‍ സിറിയക് താമരക്കാട്ട്, തോംസണ്‍, ഡോ. ജോസ് കെ. സേവ്യര്‍, ഡോ. ഫ്രഡറിക് ഓസാനാം, വനിതാ പ്രതിനിധികളായ സിസ്റ്റര്‍ മേരിക്കുട്ടി ഫിലിപ്പ്, സിസ്റ്റര്‍ റെജി വാലിക്കുന്നേല് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിന്‍സെന്‍ഷ്യന്‍ കാരിസം സംബന്ധിച്ച് സെബാസ്റ്റ്യന്‍ തോമസ് ക്ലാസ് നയിച്ചു.