ചേരിക്കല്‍ അങ്കണവാടിക്കെട്ടിടം നാടിനു സമര്‍പ്പിച്ചു
1577741
Monday, July 21, 2025 7:53 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് 18-ാം വാര്‍ഡിലെ ചേരിക്കല്‍ 34-ാം നമ്പര്‍ അങ്കണവാടി മന്ത്രി വി.എന്‍. വാസവന് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മിച്ചത്.
14 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് വാര്‍ഡ് മെംബര്‍ പി.എം. നൗഫലിന്റെ ഇടപെടലില്‍ കാടാത്തുകളത്തില് ഡോ. മാത്യു മാത്യു - റോസി മാത്യു ദമ്പതികള്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു ഉപകരണങ്ങള്‍ കൈമാറി.
അങ്കണവാടിക്ക് സ്ഥലം നല്കിയ ദമ്പതികളെ മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് ആദരിച്ചു. വാര്‍ഡ് മെംബര്‍ പി.എം. നൗഫല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ജലി അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.