കണ്ണിമല ഫാർമേഴ്സ് ക്ലബ്ബില്‍ പച്ചക്കറി വിളവെടുപ്പുത്സവം
1577197
Sunday, July 20, 2025 2:46 AM IST
കണ്ണിമല: കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എരുമേലി കൊരട്ടിയിൽ രണ്ടര ഏക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
ക്ലബ്ബിന്റെ പച്ചക്കറി കൃഷി പ്രൊമോട്ടറായ തെക്കേകീപ്പാട്ട് ടി.എസ്. മോഹൻദാസിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. വള്ളിപ്പയർ, ചീര, കുക്കുന്പർ, പാവൽ, പടവലം, കോവൽ, പച്ചമുളക് തുടങ്ങി എല്ലായിനം പച്ചക്കറിയിനങ്ങളും മാതൃകാപരമായാണ് കൃഷി ചെയ്തത്.
വിളവെടുപ്പുത്സവം ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ പവ്വത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ അധ്യക്ഷത വഹിച്ചു. കൃഷിക്ക് നേതൃത്വം നൽകിയ ടി.എസ്. മോഹൻദാസിനെ ആദരിച്ചു. ക്ലബ് സെക്രട്ടറി സാബു തോമസ് തകടിയേൽ, ലൂയിസ് ഒറവാറൻതറ, ടി.പി. ആന്റണി തകടിയേൽ, അനൂപ് കാട്ടിപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.