കെസിഇയു ഏരിയാ സമ്മേളനം
1577192
Sunday, July 20, 2025 2:46 AM IST
പൊൻകുന്നം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ബൈജുവും യാത്രയയപ്പ് സമ്മേളനം കർഷസംഘം ജില്ലാ കമ്മിറ്റിയംഗം വി.ജി. ലാലും ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.ആർ. രവിചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രശാന്ത് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി എ.ജെ. ഗിരീഷ്കുമാർ റിപ്പോർട്ടും ട്രഷറർ പി.കെ. സജികുമാർ കണക്കും അവതരിപ്പിച്ചു. ടി.എൻ. ഗിരീഷ്കുമാർ, പി.ജി. ജയമോൾ, എം.പി. രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.കെ. സജികുമാർ-പ്രസിഡന്റ്, എ.ജെ. ഗിരീഷ്കുമാർ-സെക്രട്ടറി, പി.ബി. സുരേഷ്-ട്രഷറർ, പി.കെ. ജ്യോതിർമയി, ജോസിൻ ടി. ടോം, റംഷാദ് റഹ്മാൻ, ജിബിൻരാജ്-വൈസ് പ്രസിഡന്റുമാർ, പി.ജി. ജയമോൾ, ജേക്കബ് ജോർജ്, ബി. ഗൗതം, എസ്. ശ്രീരേഖ-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.