റോഡിലെ കുഴിയിൽ വാഴ നാട്ട് പ്രതിഷേധിച്ചു
1577469
Sunday, July 20, 2025 10:15 PM IST
പൂഞ്ഞാർ: ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പനച്ചികപ്പാറയിൽ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് വാഴ നട്ട് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നടുറോഡിലെ കുഴിയിൽ വാഴ നട്ടത്.
മാസങ്ങളായി റോഡിന്റെ അവസ്ഥ ഇതാണ്. നിരവധിത്തവണ കോൺഗ്രസ് പ്രവർത്തകർ തന്നെ റോഡിലെ കുഴി അടച്ചെങ്കിലും വീണ്ടും പൂർവസ്ഥിതിയിലായി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളും ഇവിടെയുണ്ടായി. സമീപത്ത് സ്കൂൾ ഉള്ളതിനാൽ നിരവധി വിദ്യാർഥികളും ഇതുവഴി കടന്നുപോകുന്നുണ്ട്. വലിയ വളവും കൂടെയുള്ളതിനാൽ അപകടസാധ്യതയും ഏറെയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. നിരവധിത്തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴ നട്ടത്.
മണ്ഡലം പ്രസിഡന്റ് എബി ലൂക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ അജിത് കുമാർ നെല്ലിക്കച്ചാലിൽ, സണ്ണി ജോസഫ്, പോൾ വെട്ടുകല്ലിൽ, പി.സി. ജോസഫ് പെരുമ്പളിക്കുന്നേൽ, റോയ് തോമസ്, സന്തോഷ് തെക്കേപുരയിടത്തിൽ, ടോണി പുൽത്തകടിയേൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.