പനച്ചികപ്പാറ ചെക്ക്ഡാം റോഡ് തകർന്ന് യാത്ര ദുരിതമായി
1577470
Sunday, July 20, 2025 10:15 PM IST
പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്ത് മൂന്നാം വാർഡിൽപ്പെട്ട പനച്ചിപ്പാറ ചെക്ക്ഡാം റോഡിലെ വെള്ളക്കെട്ട് ദുരിതമായി. മുൻപ് വെള്ളക്കെട്ട് മാറുന്നതിനായി പഞ്ചായത്ത് റോഡിൽ നിരത്തിയ ടൈലുകൾ നിർമാണത്തിലെ അപാകത മൂലം ഇളകി വാഹനയാത്ര ബുദ്ധിമുട്ടായതിനെത്തുടർന്ന് ഒരു മാസം മുൻപ് ടൈലുകൾ നീക്കം ചെയ്തു. നാളിതുവരെ റോഡ് പുനരുദ്ധരിക്കാൻ യാതൊന്നും ചെയ്യാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
നിത്യേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനട യാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് വെള്ളക്കെട്ടു മൂലം ദുരിതമായത്. അടിയന്തരമായി റോഡിലെ വെള്ളക്കെട്ട് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.