ലയൺസ്ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1577337
Sunday, July 20, 2025 6:54 AM IST
കോട്ടയം: ലയൺസ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സര്‍വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി. പ്രസിഡന്റ് ലേഖ മധു അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം സത്യവാചകം ചൊല്ലിക്കൊടുത്തു.
ധന്യ ഗിരീഷ് (പ്രസിഡന്റ്), ശ്രീജ സുരേഷ് (സെക്രട്ടറി), ആശാ സുനില്‍ (ട്രഷറര്‍), ഓമന കാല്വിന് (അഡ്മിനിസ്ട്രേറ്റര്‍) എന്നിവരാണ് സ്ഥാനമേറ്റത്.
സുനില്‍ ജോസഫ്, എം.വി. മധു, കെ.ജി. സന്തോഷ് കുമാര്‍, ജേക്കബ് പണിക്കര്‍, പി.എസ്. സുരേഷ്കുമാര്‍, എ.യു. ഷാജി, ആനി ബിനോയ്, ജിഷ സന്തോഷ്, സാജന് ഗോപാലന് പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസിന് ബിസിനസ് രത്ന പുരസ്കാരവും മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ജീന റോസിന് സേവനശ്രേഷ്ഠ അവാര്‍ഡും നല്കി ആദരിച്ചു.