പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം
1577488
Sunday, July 20, 2025 10:16 PM IST
പള്ളിക്കത്തോട്: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പൊതുഇട ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാമ്പാടി ബ്ലോക്കില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തുതല പരിപാടിയുടെ ഭാഗമായി അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം വൃത്തിയാക്കി. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിര്‍വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന മന്ത്രിതല യോഗ തീരുമാനപ്രകാരം നവംബര്‍ ഒന്നുവരെ എല്ലാ മൂന്നാം ശനിയാഴ്ചകളിലുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുഇടങ്ങളില്‍ നടത്തുന്നത്. സന്നദ്ധ സംഘടനകള്‍ക്കും പരിപാടിയില്‍ പങ്കുചേരാന്‍ അവസരമുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് പുരസ്കാരങ്ങളും വിതരണം ചെയ്യും.