വിദ്യാലയ സ്മരണകള്‍ ഉണര്‍ത്തി എസ്എച്ചില്‍ 1985 ബാച്ച് മാണിക്യസംഗമം
1577738
Monday, July 21, 2025 7:53 AM IST
ചങ്ങനാശേരി: എസ്എച്ച് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1985 എസ്എസ്എല്‍സി ബാച്ച് മാണിക്യസംഗമം സ്നേഹസംഗമമായി. രാവിലെ എട്ടിന് സ്കൂള്‍ ചാപ്പലില്‍ ബാച്ച് അംഗം കാത്തലിക് ഹെല്‍ത്ത് അസോസിഷന്റെ (ഛായ്) ദേശീയ പ്രസിഡന്റ് റവ.ഡോ. മാത്യു പി. ഏബ്രഹാം വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ബൈപാസ് റോഡില്‍ എസ്എച്ച് സ്കൂള്‍ കവാടത്തിനു സമീപം ഫാത്തിമ മാതാ കുരിശടിയോടു ചേര്‍ന്ന് 1985 ബാച്ച് വിദ്യാര്‍ഥികള്‍ സ്കൂളിന്റെ സഹകരണത്തോടെ അഞ്ചുലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ലാൻഡ്സ്കേപ്പിന്റെ സമര്‍പ്പണം മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. റവ.ഡോ. മാത്യു പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബാച്ച് അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ ആര്‍ച്ച്ബിഷപ് സമ്മാനിച്ചു. ബാച്ചുകാരുടെ അധ്യാപകന് പി.സി. ജോസഫിനെ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോസഫുകുട്ടി നെടുംപറമ്പില്‍, പ്രഫ. ജോസി ജോസഫ്, വിനോദ് വാര്യര്‍, ടിറ്റി കോട്ടപ്പുറം, മാര്ട്ടിന് തോട്ടാശേരി, ജോമോന് ചെറുകര എന്നിവര്‍ പ്രസംഗിച്ചു.