വൈക്കത്ത് ഒന്പതു റോഡുകൾ പിഎംജിഎസ്വൈ പദ്ധതിയിൽ
1577735
Monday, July 21, 2025 7:47 AM IST
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ ഒന്പത് റോഡുകൾ പിഎംജിഎസ്വൈ പദ്ധതിയുടെ പ്രാഥമിക ലിസ്റ്റിൽപ്പെടുത്തി നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയായതായി കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
റോഡുകൾ ഏറ്റെടുത്ത് നിർമാണാനുമതി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ് ജോർജ് എംപിക്ക് നിവേദനം നൽകയിരുന്നു. കപിക്കാട് -കല്ലുപുര- വാക്കേത്തറ റോഡ്, വെച്ചൂർ ഔട്ട് പോസ്റ്റ് - മറ്റം - കൊടുതുരുത്ത് റോഡ്, തലയോലപ്പറമ്പ് ഡി.ബി കോളജ് കല്ലുങ്കൽ - കോലോത്ത് റോഡ്,
പുത്തൻപാലം - പുന്നപ്പൊഴി - പാലച്ചുവട് - കല്ലറ റോഡ്, കൊല്ലശേരി - പാറേൽ സൊസൈറ്റി റോഡ്, ഇറുമ്പയം പോസ്റ്റ് ഓഫീസ് - മധുരവേലി റോഡ്, തലയോലപ്പറമ്പ്പാലം - കോലത്താർ കനാൽ റോഡ്, കോനേരി- ആലങ്കേരി - പാടശേഖരം റോഡ്, കളത്രക്കരി -വടയാർ കടത്തുകടവു റോഡ് തുടങ്ങി ജനവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറു മുതൽ എട്ടു മീറ്റർ വരെ വീതിയുള്ള മൺറോഡുകളും സമാന തരത്തിലുള്ള റോഡുകളുമാണ് പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.