മുക്കൂട്ടുകഷായം ശരിയായി പ്രയോഗിച്ചാൽ വൈക്കവും തിരിച്ചുപിടിക്കാനാകും: തിരുവഞ്ചൂർ
1577733
Monday, July 21, 2025 7:47 AM IST
ഉയനാപുരം: തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മുക്കൂട്ടുകഷായം നമ്മുടെ പക്കലുണ്ടെന്നും അതു ശരിയായി പ്രയോഗിച്ചാൽ വൈക്കവും യുഡിഎഫിന് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഉദയനാപുരം മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.പി. പരമേശ്വരൻ, കെ.കെ. ബാലകൃഷ്ണൻ എന്നിവരുടെ വിജയത്തിലൂടെ വൈക്കത്ത് യുഡിഎഫിന്റെ സാധ്യത മുമ്പ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു. വാർഡ്പ്രസിഡന്റ് സജീവ് ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം മോഹൻ ഡി. ബാബു മുഖ്യപ്രഭാഷണം നടത്തി. മെറിറ്റ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മണ്ഡലം പ്രസിഡന്റ് പി.ഡി. ഉണ്ണി എന്നിവർ നിർവഹിച്ചു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. അക്കരപ്പാടംശശി, വി. ബിൻസ്, സുജാത ടീച്ചർ കളരിക്കത്തറ, മനോഹരൻ അടിയാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.