"കലാം ക്വിസ് സീസൺ-4' 26ന്
1577740
Monday, July 21, 2025 7:53 AM IST
കോട്ടയം: കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ കലാം ക്വിസ് സീസണ്-4 നടത്തും. 26ന് രാവിലെ 9.30ന് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. ഹൈസ്കൂള്‍ വിഭാഗത്തില്‍ സംസ്ഥാന തലത്തിലും യുപി, എല്‍പി വിഭാഗത്തിൽ ജില്ലാ തലത്തിലുമാണ് മത്സരം.
ഒരു സ്കൂളില്‍നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പ്രിലിമിനറി റൗണ്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ടീമുകളായിരിക്കും ഫൈനലിലേക്കു യോഗ്യത നേടുക. ഫൈനല്‍ മത്സരം, ഓഡിയോ വിഷ്വല്‍ റൗണ്ടുകള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും.
10000, 8000, 5000, 2000, 1000 എന്നിങ്ങനെയാണ് സമ്മാനത്തുക. യുപി, എല്‍പി വിഭാഗത്തിന് പ്രിലിമിനറി മത്സരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സമ്മാനത്തുക 3000, 2000, 1000 രൂപ.
ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ജീവിതരേഖകള്‍, ജനറല്‍ സയന്‍സ്, പൊതു വിജ്ഞാനം എന്നിവയാണ് വിഷയം. രജിസ്ട്രേഷന് ഫീസ് ഹൈസ്കൂള്‍തലം 200 രൂപ. യുപി,എൽപിക്ക് ഫീസില്ല. പേര്, ക്ലാസ്, സ്കൂള്‍ എന്നീ വിവരങ്ങള്‍ 23ന് വൈകുന്നേരം അഞ്ചിന് മുമ്പായി [email protected] എന്ന വിലാസത്തിലേക്കോ ഫോണ്‍ നമ്പരിലേക്ക് വാട്സ് ആപ്പ് മുഖേനയോ അയയ്ക്കുക. ഫോണ്‍: 9446720035, 8304023368.