മലങ്കര ഓർത്തഡോക്സ് സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രശംസനീയം: പാത്രിയർക്കീസ് കിറിൽ
1577334
Sunday, July 20, 2025 6:54 AM IST
മോസ്കോ: മലങ്കര - റഷ്യന്‍ ഓര്‍ത്തഡോക്സ് സഭകളുടെ പരസ്പര സഹകരണത്തെ അഭിനന്ദിച്ച് പാത്രിയര്‍ക്കീസ് കിറില്‍. ഇരുസഭകളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഓര്‍ത്തഡോക്സ് കൂട്ടായ്മയ്ക്കു കരുത്ത് പകരുന്നതാണെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍.
മലങ്കര ഓര്‍ത്തഡോക്സ് സഭ പിന്തുടരുന്ന വിശ്വാസവും ക്രൈസ്തവസാക്ഷ്യവും പ്രശംസനീയമാണ്. ഇരുസഭകളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ വളര്‍ച്ചയും തുടര്ച്ചയുമുണ്ടാകാന് പ്രാര്‍ഥിക്കുന്നതായും പാത്രിയര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു.
മോസ്കോയിലെ വിശുദ്ധ സെര്‍ജിയസിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരുന്നു കൂടിക്കാഴ്ച. ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധി സംഘം വിശുദ്ധ കുര്‍ബാനയിലും സംബന്ധിച്ചു.
ഇരുസഭകളും തമ്മിലുള്ള ബൈലാറ്ററല്‍ കമ്മീഷന് ചെയര്മാന് സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്ത, എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് വൈസ്പ്രസിഡന്റ് ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത,
എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ഫാ. അശ്വിന് ഫെര്‍ണാണ്ടസ്, ഫാ. എബി ജോര്‍ജ്, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഫാ. വിവേക് വര്‍ഗീസ്, ഫാ. ആന്റണി മാര്വിന് ഡി സില്‍വ, ഫാ. ആരോണ്‍ ജോണ്‍, റിബിന് രാജു, ഡോണ്‍ ജോര്‍ജ് വര്‍ഗീസ്, ജോബിന് ബേബി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.